തൃശൂർ മുള്ളൂർക്കര വാഴക്കോട് ക്വാറിയിൽ സ്ഫോടനം. സ്ഫോടക വസ്തു പൊട്ടിതെറിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. വാഴക്കോട് വളവ് മൂലയിൽ ഹസനാരുടെ മകൻ അബ്ദുൽ നൗഷാദ് ആണ് മരിച്ചത്. അഞ്ച് പേർക്ക് പരുക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരാവസ്ഥയിലാണ്.
പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരുക്കേറ്റവരിൽ ഒരാൾ ബംഗാൾ സ്വദേശിയാണ്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഒന്നര വർഷമായി പൂട്ടി കിടക്കുന്ന കോറിയിലാണ് അപകടം നടന്നത്. ഭൂമിക്കടിയിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. മുള്ളൂർക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് സലാമിൻ്റെയാണ് ക്വാറി.


