കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു. ഇന്ന് പുലര്‍ച്ചെ 4.45നായിരുന്നു അപകടം നടന്നത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. കാര്‍ യാത്രക്കാരാണ് മരിച്ച എല്ലാവരും. ഇവര്‍ സഞ്ചരിച്ചിരുന്ന ബൊലോറോയില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
സംഭവസ്ഥലത്ത് വച്ചുതന്നെ ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു. മരിച്ച അഞ്ച് പേരും പുരുഷന്മാരാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയി മടങ്ങി വരുമ്പോൾ ആണ് അപകടം നടന്നത്. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ളതാണ് വാഹനം. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സുമെത്തി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


