കൊച്ചി: ഫ്ലാറ്റിന് മുകളില്‍ നിന്നും വീണ് യുവാവ് മരിച്ചു. മരട് വി. ഇ റെസിഡന്‍സി ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവാണ് മരിച്ചത്. പത്തനംതിട്ട ഏഴംകുളം സ്വദേശിയായ കോട്ടക്കോയിക്കല് വീട്ടില്‍ മുഹമ്മദ് ഷാനാണ് (27) അപകടത്തിൽ പെട്ട് മരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു അപകടമുണ്ടായത്. ഫ്ലാറ്റിൻ്റെ മൂന്നാമത്തെ നിലയില്‍നിന്ന് വീഴുകയായിരുന്നു. ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ ശബ്ദം കേട്ട് നോക്കുമ്പോൾ യുവാവ് നിലത്ത് വീണ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ലേക്ഷോര് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തലയുടെ പിന്‍വശം അടിച്ചാണ് വീണത്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി വീഴുന്നതിനിടയില്‍ തല സണ്‍ഷൈഡില്‍ തട്ടിയതായും ഇവിടെനിന്നും മുടിയുടെ അംശം കണ്ടെത്തിയതായും അവര്‍ പറഞ്ഞു. ഷാന്‍ ഒറ്റയ്ക്കായിരുന്നു ഇവിടെ താമസം.


