കോഴിക്കോട്: വടകര കണ്ണുക്കരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. നേരിയ തോതില്‍ വാതക ചോര്‍ച്ച ഉണ്ടെന്ന് പ്രാഥമിക റിപ്പോർട്ടുകൾ. വാതകം ചോരുന്നതിനാൽ സമീപത്തെ വീടുകളിലെ ആളുകളോട് മാറി താമസിക്കാന്‍ അധികൃതർ നിര്‍ദേശം നല്കി. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്ത് പരിശോധന നടത്തുകയാണ്.

