അഞ്ചാലുംമൂട്: കൊല്ലം പ്രാക്കുളത്ത് എൻ.എസ്.എസ്.ഹയർ സെക്കൻ്ററി സ്കൂളിനു സമീപം ഒരു കുടുംബത്തിലെ രണ്ട് പേരും അയൽവാസിയായ യുവാവും ഷോക്കേറ്റ് മരിച്ചു. തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ അപകട മരണമുണ്ടായത്. പ്രാക്കുളം സന്തോഷ് ഭവനിൽ സന്തോഷ് (48) സന്തോഷിൻ്റെ ഭാര്യ റംല (45), സമീപവാസിയായ ശ്യാം ഭവനിൽ ശ്യാംകുമാർ (45) എന്നിവർ വൈദ്യുതാഘാതമേറ്റ് മരിച്ചത്.
രാത്രി കുളി കഴിഞ്ഞു റംല വസ്ത്രം മുറ്റത്തെ അശയിൽ വിരിക്കുമ്പോൾ ആയിരുന്നു ഷോക്കേറ്റത്. ഇത് കണ്ടു നിന്ന ദർത്താവ് സന്തോഷ് ഓടി എത്തുകയും ഭാര്യയായ റംലയെ പിച്ചതും സന്തോഷിനും വൈദ്യുതാഘാതമേറ്റു.ഇത് കണ്ടുനിന്ന ഇവരുടെ മൂന്നു പെൺമക്കളും ബഹളം വച്ചതിനെ തുടർന്ന് അയൽവാസിയായ ശ്യാംകുമാർ (45) ഓടിയെത്തി രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ സന്തോഷിനും വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.
മുന്നു പേരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കൾ എത്തി സന്തോഷിൻ്റെ മൂന്ന് പെൺമക്കളേയും അവിടെ നിന്ന് മാറ്റി. അഞ്ചാലുംമൂട് പോലീസും വൈദ്യുതി വകുപ്പ് ജി വനക്കാരും സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.


