മുംബൈ: ‘ദി കേരള സ്റ്റോറി’ സിനിമയുടെ സംവിധായകനും നടിയും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയുടെ യാത്രാമധ്യേയാണ് അപകടമുണ്ടായത്. സംവിധായകന് സുദീപ്തോ സെന്‍, നടി ആദാ ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഭയപ്പെടാനില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു. കരിംനഗറില്‍ സംഘടിപ്പിച്ച ‘ഹിന്ദു ഏക്താ യാത്ര’ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ഇരുവരും യാത്ര തിരിച്ചത്. അപകടത്തെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ചു.
ഞാന്‍ സുഖമായിരിക്കുന്നു. അപകടത്തെ സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നതിനാല്‍ നിരവധി സന്ദേശങ്ങള്‍ വരുന്നുണ്ട്. സംഘത്തിലെ എല്ലാവരും നന്നായിരിക്കുന്നു. ഭയപ്പെടാനായി ഒന്നുമില്ല,’ ആദാ ശര്‍മ ട്വീറ്റ് ചെയ്തു.