പാലക്കാട്: മംഗലംഡാം കരിങ്കയത്ത് കാട്ടുപന്നി ഇടിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആലമ്പള്ളം സ്വദേശിനി വിജീഷ സോണിയ (37) ആണ് മരിച്ചത്. അപകടത്തില്‍പെട്ട ഉടനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
