കണ്ണൂര്‍ പൊതുവാച്ചേരിയില്‍ മരം മോഷണക്കേസില്‍ സാക്ഷിപറഞ്ഞ യുവാവിനെ കൊന്നു കനാലില്‍ തള്ളിയ കേസില്‍ ഒരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പനയത്തം പറമ്പ് സ്വദേശി പ്രശാന്തിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഖ്യപ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
മിടാവിലോട് കൊല്ലറോത്ത് വീട്ടില്‍ അബ്ദുല്‍ ഷുക്കൂര്‍ ഒളിവിലാണ്. ഇയാള്‍ കര്‍ണാടകയിലേക്ക് കടന്നതായും സംശയമുണ്ട്. ഷുക്കൂര്‍, റിയാസ് എന്നിവര്‍ പ്രതികളായ മരം മോഷണ കേസില്‍ പ്രജീഷ് സാക്ഷി പറഞ്ഞിരുന്നു. അതിലുള്ള വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.
മരം മോഷണക്കേസ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് പ്രജീഷിനെ കാണാതായത്. റിയാസിനെ നേരത്തെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു.


