പോര്‍ട്ടോ പ്രിന്‍സ്: ഹെയ്തി തലസ്ഥാനത്തിന് സമീപമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 304 ആയി.1800ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പതിനായിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. അമേരിക്ക അടിയന്തര വൈദ്യ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് 5.30ന് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തി. എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഏഴ് തുടര്‍ചലനങ്ങളുണ്ടായി. പ്രധാനമന്ത്രി ഏരിയല്‍ ഹെന്റി രാജ്യത്ത് ഒരു മാസം അടിയന്താരാവസ്ഥ പ്രഖ്യാപിച്ചു. അയല്‍രാജ്യങ്ങളിലും ശക്തമായ ഭുചലനത്തിൻ്റെ ആഘാതം അനുഭവപ്പെട്ടു. 2010ല്‍ ഹെയ്തിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ രണ്ട് ലക്ഷത്തിലധികം പേര് മരിച്ചിരുന്നു.