കാബൂള്‍: അഫ്ഗാനിസ്ഥാന് മാധ്യമ വിഭാഗം മേധാവി ദാവ ഖാന് മെനപാലിനെ താലിബാന് വധിച്ചു. ദാവ ഖാനെ താലിബാന് ഭീകരര്‍ വെടിവച്ചുകൊല്ലുകയായിരുന്നു. ഗവണ്മെന്റ് മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (ജിഎംഐസി) തലവനായിരുന്നു ദാവ ഖാന്. അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനിയുടെ വക്താവായും പ്രവര്‍ത്തിച്ചിരുന്നു.
വെള്ളിയാഴ്ച അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ ദാരുള്‍ അമന് റോഡില്‍ മുസ്ലിം പള്ളിക്കു സമീപമായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു. ഉന്നത നേതാക്കള്‍ക്കെതിരെ ആക്രമണം ശക്തമാക്കുമെന്നു കഴിഞ്ഞ ദിവസം താലിബാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.


