ഐസിഎസ്ഇ (10ാം ക്ലാസ്), ഐഎസ്സി (12ാം ക്ലാസ്) പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഐസിഎസ്ഇയ്ക്ക് 99.98 ശതമാനം കുട്ടികള്‍ വിജയിച്ചു. ഐഎസ്സിക്ക് 99.76 ആണ് വിജയ ശതമാനം. കേരളത്തിന് അഭിമാനമായി പത്താം ക്ലാസില്‍ 100 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു. പന്ത്രണ്ടാം ക്ലാസിലെ പെണ്‍കുട്ടികളുടെ വിജയ ശതമാനവും നൂറാണ്.
പ്രത്യേക മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തിലാണ് ഐസിഎസ്ഇ, ഐഎസ്സി വിദ്യാര്‍ഥികളുടെ ഫലം തയ്യാറാക്കിയത്. കോവിഡ് വ്യാപനം കാരണം ഈ വര്‍ഷം പരീക്ഷ ഉപേക്ഷിച്ചിരുന്നു. cisce.org, results.cisce.org എന്നീ സൈറ്റുകളില്‍ ഫലം അറിയാം. എസ്എംഎസ് വഴി ഫലം അറിയാന്‍ ഐസിഎസ്ഇ/ ഐഎസ്സി എന്നെഴുതി സ്പേസ് ഇട്ട ശേഷം 7 അക്ക യുണീക് ഐഡി രേഖപ്പെടുത്തി 09248082883 എന്ന നമ്പറിലേക്ക് സന്ദേശം അയയ്ക്കണം. ഓരോ വിഷയത്തിന്റെയും മാര്‍ക്ക് ലഭിക്കും.


