അമ്പലപ്പുഴ മണ്ഡലത്തില്‍ നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വീഴ്ച പരിശോധിക്കാന്‍ സിപിഐഎം നിയോഗിച്ച സമിതിക്ക് മുന്നില്‍ മുന്‍ മന്ത്രി ജി സുധാകരന് ഹാജരായി. തെളിവെടുപ്പ് നടക്കുന്ന ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലാണ് രാവിലെ തന്നെ ജി സുധാകരന് ഹാജരായത്. എളമരം കരീം എംപി, കെജെ തോമസ് എന്നിരുള്‍പ്പെട്ട രണ്ടംഗ അന്വഷണ സമിതി ഇന്നലെ തന്നെ ആലപ്പുഴയിലെത്തിയിരുന്നു.
രണ്ട് ദിവസങ്ങളിലായാണ് സമതി തെളിവെടുപ്പ് നടത്തുകയെന്നാണ് അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ജി സുധാകരന് ഇന്ന് നേരത്തെ തന്നെ സമതിയ്ക്ക് മുന്നില്‍ ഹാജറായത്. മുന്‍മന്ത്രി ജി സുധാകരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഉള്‍പ്പെടെയാണ് സമിതി പരിശോധിക്കുക. പരാതിക്കാരില്‍ നിന്നും ആരോപണങ്ങളില്‍ വിധേയരായവരില്‍ നിന്നും കമ്മീഷന് വിവരങ്ങള്‍ ശേഖരിക്കും.
ജി സുധാകരന് പുറമെ നിലവിലെ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം, തിരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികള്‍ എന്നിവരില്‍ നിന്നുള്‍പ്പെടെ വിവരങ്ങള്‍ തേടും. ഇവര്‍ നല്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും പരാതികളിലും ആരോപണങ്ങളിലും അന്വേഷണം നടത്തുക. അമ്പലപ്പുഴയിലെ മുന്‍ എംഎല്‍എ ആയിരുന്ന സുധാകരനെതിരെ നിലവിലെ എംഎല്‍എ എച്ച് സലാം ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച പരാതികള്‍ക്കു പുറമേ, മണ്ഡലത്തില്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ചകളും കമ്മിഷന് പരിശോധിക്കും.
സിപിഐഎം സ്ഥാനാര്‍ഥിയായ തന്നെ എസ്ഡിപിഐക്കാരനാക്കി പ്രചാരണങ്ങളുണ്ടായി. ഇതിനെ പ്രതിരോധിക്കാന്‍ ജി സുധാകരന് ഉള്‍പ്പെടെ രംഗത്ത് എത്തിയില്ല. തെരഞ്ഞെടുപ്പില്‍ ടേം നിബന്ധന അനുസരിച്ച ജി സുധാകരനെ മാറ്റി എച്ച്. സലാം മത്സരിച്ച അമ്പലപ്പുഴയില്‍ പതിനായിരത്തോളം വോട്ടിന്റെ കുറവാണ് എല്‍ഡിഎഫിന് ഉണ്ടായത്. ഭൂരിപക്ഷത്തിലും വലിയ ചോര്‍ച്ച ഉണ്ടായി.
ഇതിന് പിന്നാലെ ജില്ലാ നേതൃയോഗം തെരഞ്ഞെടുപ്പ് പ്രകടനം അവലോകനം ചെയ്തപ്പോള്‍ സുധാകരനെതിരെ സലാം പ്രതികരിച്ചിരുന്നു. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട സുധാകരന് പകരം മത്സരിച്ച തന്നോട് സഹകരിച്ചില്ലെന്നായിരുന്നു പ്രധാനമായും സലാം ഉന്നയിച്ചത്. ആദ്യ ഘട്ടത്തില്‍ ജി സുധാകരന് മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, ആലപ്പുഴ എംപി എഎം ആരിഫിനെതിരെയും ആക്ഷേപമുണ്ട്. പാര്‍ട്ടി കമ്മിറ്റികള്‍ അറിയാതെ സ്വന്തം നിലയില്‍ പോസ്റ്ററുകള്‍ ഉള്‍പ്പെടെ അച്ചടിച്ച് പതിപ്പിച്ചെന്നും ആരോപണങ്ങളുണ്ട്. കൂടാതെ ജില്ലാ കമ്മിറ്റിയിലെയും സംസ്ഥാന കമ്മിറ്റിയിലെയും ചര്‍ച്ചയിലുയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു പുറമേ, രേഖാമൂലം സംസ്ഥാന കമ്മിറ്റിക്കു ലഭിച്ച പരാതികളും സമിതി പരിശോധിക്കും.