കാക്കനാട്: ജില്ല ഭരിക്കാന്‍ ജാഫര്‍ മാലിക് കലക്ടറായി ചുമതലയേല്‍ക്കുന്നതോടെ ജില്ലയുടെ വികസന കാര്യങ്ങള്‍ ഐഎഎസ് ദമ്പതികള്‍ക്ക് ഇനി കുടുംബകാര്യം കൂടിയാകും.ഒരു വര്ഷമായിഎറണാകുളം കലക്ടറേറ്റില്‍ ജില്ലാ ഡവലപ്മെന്റ് കമ്മിഷണറാണ് പുതിയ കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ ഭാര്യ അഫ്സാന പര്വീന്. രാജസ്ഥാന് സ്വദേശിയാണ് ജാഫര്‍ മാലിക്. അഫ്സാന പര്വീന് ജാര്‍ഖണ്ഡ് സ്വദേശിയും. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പറേഷന് മാനേജിങ്ങ് ഡയറക്ടര്‍ പദവിയില്‍ നിന്നാണ് ജാഫര്‍ മാലിക് എറണാകുളം കലക്ടറാകുന്നത്.
മലപ്പുറം കലക്ടറായി പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് ജാഫര്‍ മാലിക് എറണാകുളം ജില്ലയുടെ ഭരണസാരഥ്യം ഏല്‍ക്കുന്നത്.മലപ്പുറം ജില്ലയില്‍ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട ആദിവാസികളുടെ ഭവന നിര്‍മാണത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കി. കവളപ്പാറഉരുള്പൊട്ടലില് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന കവളപ്പാറയിലെ 67 കുടുംബാംഗങ്ങള്ക്കുവീടൊരുക്കാനുള്ള ഭൂദാനം നവകേരളം പദ്ധതി, എടക്കര ചെമ്പന്‍കൊല്ലിയില്‍ മുണ്ടേരി കോളനി നിവാസികള്‍ക്കായി ഫെഡറല്‍ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയുള്ളവീടുകള് തുടങ്ങിയ പദ്ധതികളാണു ജാഫര്‍ മലിക്കിനു മലപ്പുറത്തെ ജനകീയ കലക്ടര്‍ എന്ന പേരു സമ്മാനിച്ചത്.
പ്രളയത്തില്‍ പാലം തകര്‍ന്നു കാട്ടില്‍ ഒറ്റപ്പെട്ട മുണ്ടേരി കോളനി നിവാസികള്‍ക്കായി കലക്ടറുടെ അഭ്യര്‍ഥന മാനിച്ചു റവന്യു വകുപ്പ് ജീവനക്കാര്‍ പാലം നിര്‍മാണം ഏറ്റെടുത്തതും അന്ന് ശ്രദ്ധേയമായിരുന്നു. വനംവകുപ്പിന്റെ കീഴിലുള്ള 278 ഏക്കര്‍ ഭൂരഹിതരായ ആദിവാസികളുടെ പുനരധിവാസത്തിനായി ജില്ലാ ഭരണകൂടത്തിനു കൈമാറിക്കിട്ടിയത് ജാഫര്‍ മലിക്കിന്റെ ഇടപെടലിനെ തുടര്‍ന്നാണ്. തവനൂര്‍ റെസ്ക്യു ഹോമിലെ അന്തേവാസികളെ പുനരധിവസിപ്പിക്കുന്നതിനുംനടപടി സ്വീകരിച്ചു.
ആദിവാസികള്‍ക്കുള്ള ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ടു പി.വി. അന്‍വര്‍ എംഎല്‍എയുമായി പരസ്യമായി വാക്പോരുണ്ടായതോടെ ജാഫര്‍ മലിക് വിവാദങ്ങളിലും അകപ്പെട്ടിരുന്നു. സ്മാര്‍ട് സിറ്റി മിഷന് സിഇഒ, ആര്‍ബിഡിസി എംഡി എന്നീ നിലകളിലെ ഇടപെടലുകളിലൂടെ കൊച്ചിയെ നന്നായി അറിയാമെന്ന് നിയുക്ത കലക്ടര്‍ പറഞ്ഞു.
വികസനത്തിനും സാമൂഹിക സുരക്ഷക്കുമാകും പ്രധാന പരിഗണന. സാമൂഹിക ക്ഷേമ ഡയറക്ടറായി പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്താനാകും. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയും ക്ഷേമവും പ്രത്യേകം ശ്രദ്ധിക്കും. ഒരു വര്‍ഷമായി കാക്കനാട്ടു താമസിക്കുന്ന ജാഫര്‍ മാലിക് അടുത്തയാഴ്ച കലക്ടറായി ചുമതലയേല്‍ക്കും. ജില്ലാ ഡവലപ്മെന്റ് കമ്മിഷണറായ അഫ്സാനയ്ക്കും ഇതോടൊപ്പം അധിക ചുമതലകളും നല്‍കിയിട്ടുണ്ട്.
സ്മാര്‍ട്സിറ്റി മിഷന്റെയും മെട്രൊ പൊലീറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിട്ടിയുടേയും ചീഫ് എക്സിക്യുട്ടിവ് ഓഫിസറുടെ ചുമതലകളും അഫ്സാന വഹിക്കും. ആദ്യമായാണ് കലക്ടറേറ്റില്‍ ഐഎഎസ് ദമ്പതികള്‍ ഔദ്യോഗിക പദവികളുമായി ഒരുമിച്ചെത്തുന്നത്.


