കൊച്ചി : പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കളമശ്ശേരി എആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്ഐ അയ്യപ്പനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടികളാണ് എസ്ഐയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
പെരുമ്പാവൂര്‍ സ്വദേശിയാണ് പി കെ അയ്യപ്പന്. 52 വയസ്സായിരുന്നു. പെരുമ്പാവൂര്‍ പൊലീസ് കാന്റീന് അസിസ്റ്റന്റ് മാനേജറായിരുന്നു അദ്ദേഹം.


