കൂത്തുപറമ്പ്: ചെറുവാഞ്ചേരി പൂവ്വത്തൂരില് കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ പുഴയില്‍ മുങ്ങി മരിച്ചു. മാനന്തേരി വണ്ണാത്തിമൂലയിലെ നാജിഷ്(22), മന്‍സീര്‍ (26) എന്നിവരാണ് മരിച്ചത്. കൊല്ലംകുണ്ട് പാലത്തിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ പുറത്തെടുത്ത് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ചെറുവാഞ്ചേരി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

