നാഗര്‍കോവില്‍: സ്ത്രീധന പീഡനം കാരണം യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. തിരുവള്ളൂര്‍ സ്വദേശിനിയായ ജോതിശ്രീയാണ് മരിച്ചത്. ഭര്‍തൃവീട്ടില്‍ താനനുഭവിക്കുന്ന പീഡന വിവരം വിഡിയോ സന്ദേശത്തിലൂടെ ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്ത ശേഷമാണ് ആത്മഹത്യ ചെയ്തത്. സ്ത്രീധന പീഡനം സഹിക്കാനാകാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും തൻ്റെ മരണത്തിന് കാരണം ഭര്‍ത്താവും ഭര്തൃമാതാവുമാണെന്നും ഇരുവരെയും വെറുതെ വിടരുതെന്നുമാണ് ബന്ധുവിന് അയച്ച വിഡിയോ സന്ദേശത്തിലും ആത്മഹത്യകുറിപ്പിലും യുവതി പറയുന്നത്.
വിഡിയോ സന്ദേശവും ആത്മഹത്യകുറിപ്പും ഭര്‍തൃവീട്ടുകാര്‍ നശിപ്പിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് ബന്ധുവിന് അയച്ച് നല്‍കിയിരുന്നു. തുടര്‍ന്ന് നല്കിയ പരാതിയിലാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഡിസംബറിലായിരുന്നു യുവതിയുടെയും ബാലമുരുകന്റെയും വിവാഹം നടന്നത്. അറുപത് പവന് സ്വര്‍ണവും 25 ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു. സ്വര്‍ണം കൈമാറിയെങ്കിലും 25 ലക്ഷം രൂപ കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് പെണ്‍കുട്ടിക്ക് ഭര്‍തൃഗൃഹത്തില്‍ പീഡനത്തിന് ഇരയായതെന്ന് ബന്ധുക്കള്‍ പറയുന്നു.


