ആലപ്പുഴ: വള്ളികുന്നത്ത് പതിനാറുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇലിപ്പക്കുളം സ്വദേശി അനില്‍ കുമാറിൻ്റെ മകള്‍ അനഘയാണ് മരിച്ചത്. കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സംഭവസമയത്ത് അച്ഛനും അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നില്ല. ബന്ധുവീട്ടില്‍ പോയ അമ്മയും സഹോദരിയും തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് വള്ളികുന്നം പൊലീസ് അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന സാഹചര്യത്തിലാണ് അനഘയെ മരിച്ചനിലയിൽ കണ്ടെത്തിയത്.


