പാലക്കാട് നെന്മാറ അയിലൂരില്‍ ഒറ്റമുറിക്കുള്ളില്‍ പത്ത് വര്‍ഷത്തിലധികം താമസിച്ചു വെന്ന റഹ്മാന്റെയും സജിതയുടെ അവകാശവാദത്തെ തള്ളി റഹ്മാന്റെ മാതാപിതാക്കള്‍. മുറിക്കുള്ളില്‍ തുമ്മിയാല്‍ പോലും പുറത്ത് കേള്‍ക്കുമെന്ന് അമ്മ അത്തിക്ക. വീട് നവീകരണം നടക്കുന്നതിനിടെ കസേരയുടെ അടിയില്‍ കഴിഞ്ഞു വെന്നത് പച്ചക്കള്ളം.
ശുചിമുറി ഉപയോഗിക്കാന്‍ പുറത്തിറങ്ങിയെന്ന് പറയുന്ന ജനല്‍ കമ്പികള്‍ അടുത്തിടെയാണ് നീക്കം ചെയ്തതെന്ന് പിതാവ് മുഹമ്മദ് ഗനിയും പറഞ്ഞു. ഒറ്റ മുറിക്കുള്ളില്‍ കഴിഞ്ഞ രീതിയെക്കുറിച്ച് റഹ്മാനും സജിതയും പറഞ്ഞിരുന്ന കാര്യങ്ങളില്‍ പലരും ആദ്യമേ സംശയം പ്രകടിപ്പിച്ചിരുന്നു. അവകാശ വാദം പച്ചക്കള്ളമെന്നാണ് റഹ്മാന്റെ മാതാപിതാക്കളുടെ നിലപാട്.
ജനല്‍ക്കമ്പികള്‍ നീക്കം ചെയ്തത് അടുത്തിടെയാണ്. പുറത്തിറങ്ങിയാലും മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ സജിതയ്ക്ക് ശുചിമുറി സൗകര്യം ഉപയോഗിക്കാനാകില്ലെന്നും അച്ഛന്.
വാതിലില്‍ തൊട്ടാല്‍ ഷോക്കടിക്കുമെന്ന് പലപ്പോഴായി മകന് മുന്നറിയിപ്പ് നല്‍കിയിരുന്നു. റഹ്മാന്റെ പെരുമാറ്റത്തില്‍ യാതൊരു സംശയവും തോന്നിയിരുന്നില്ലെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.


