സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫല സൂചനകളില്‍ LDF മുന്നില്‍. മഞ്ചേശ്വരത്തും അരുവിക്കരയിലും യുഡിഎഫും വട്ടിയൂര്‍ക്കാവിലും ആറ്റിങ്ങലും കോഴിക്കോട് നോര്‍ത്തിലും എല്‍ഡിഎഫും മുന്നില്‍. തപാല്‍ വോട്ടാണ് ആദ്യം എണ്ണുന്നത്.

അന്തിമഫലം ഉച്ചയോടെ. തപാല്‍ വോട്ടുകളും വോട്ടിങ് യന്ത്രങ്ങളും എണ്ണുക വെവ്വേറെ മേശകളിലായിരിക്കും. ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍, ആദ്യ ഫലസൂചന എട്ടരയോടെ എത്തും. അന്തിമ ഫലം ഉച്ചയോടെയായിരിക്കും. കനത്ത സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍.


