തിരുവനന്തപുരം പള്ളിപ്പുറത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 100 പവന് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ അഞ്ച് പ്രതികള്‍ കസ്റ്റഡിയില്‍. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു എന്നാണ് വിവരം. പ്രതികളെ കിളിമാനൂര്‍ സ്റ്റേഷനിലെത്തിച്ചു. വിവരം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രതികള്‍ രണ്ട് വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. ഈ വാഹനങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ രത്ന വ്യാപാരിയുടെ വാഹനം തടഞ്ഞു നിര്‍ത്തിയത്. ഇതില്‍ ഒരു വാഹനം പൊലീസ് കണ്ടെടുത്തതായും വിവരമുണ്ട്. ഇവരെ പ്രാഥമികമായി ചോദ്യം ചെയ്തതില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രാദേശികമായി ഗൂഡാലോചന നടത്തിയതിനു ശേഷമായിരുന്നു കവര്‍ച്ച.
കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു സംഭവം. വൈകുന്നേരം ഏഴര മണിയോടെ വാഹനം തടഞ്ഞു നിര്‍ത്തി വണ്ടിയില്‍ ഉണ്ടായിരുന്നവരെ ആക്രമിച്ചും മുളകുപൊടി എറിഞ്ഞും കവര്‍ച്ചക്കാര്‍ 100 പവന് സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു.


