പായിപ്ര ഗ്രാമ പഞ്ചായത്ത് 17ആം വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫിയുടെ അഞ്ച് പ്രകാശ വര്‍ഷങ്ങള്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈക്കം അനമായ ഓര്‍ഗാനിക് ക്ലബ്ബിന്റെ സൗജന്യ വിത്ത് വിതരണവും മൊബൈല്‍ ഉപയോഗത്തിലെ ദൂഷ്യ വശങ്ങള് എന്ന വിഷയത്തെ കുറിച്ച് പഠനക്ലാസ്സും സങ്കടിപ്പിച്ചു. വാര്‍ഡ് കൂരിക്കാവ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് മെമ്പര്‍ റീന സജി ,ഹസീന ആസിഫ് ,പ്രേം ലാല്‍, ബഷീര്‍ മൂലയില്‍,ബേബി പൊടികണ്ടതില്,അലിയാര് കൊല്ലാന്കുടി, സന്തോഷ് കുമാര്‍, നൗഷാദ് അക്കൊത്ത്, സജി പായിക്കട്ട് എന്നിവര്‍ സംബന്ധിച്ചു

