മൂവാറ്റുപുഴ : തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തിരക്കൊഴിയാതെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ മാത്യു കുഴൽ നാടൻ. പ്രചരണ സമയങ്ങളിൽ എത്തപെടാൻ കഴിയാതിരുന്ന വിവാഹ വീടുകളും മരണ വീടുകളും കുഴൽ നാടൻ ഇന്നലെ സന്ദർശിച്ചു.. ചികിത്സ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന പ്രവർത്തകരെ വീടുകളിലെത്തി കണ്ടു.
മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ മുന്നണി നേതാക്കളുമായി ചർച്ച നടത്തി. വാളകത്ത് സി പി എം അക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാവ് എബി പൊങ്ങണത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചു. അക്രമം സംമ്പന്ധിച്ച് കൂറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി


