പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലടിച്ചു. സിപിഎം- കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സ്റ്റാന്‍ഡിങ് കമ്മിറ്റി കൂടുന്നതിലെ തര്‍ക്കമാണ് കൈയ്യാങ്കളിയില്‍ കലാശിച്ചത്. പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ എല്‍.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
കൗണ്‍സില്‍ യോഗത്തിനിടെയാണ് ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും സംഘര്‍ഷത്തിലേക്ക് എത്തുകയുമായിരുന്നു.
കയ്യാങ്കളിയില്‍ സി.പി.എമ്മിന്റെ ബിനു പുളിക്കക്കണ്ടത്തിനും, കേരളാ കോണ്‍ഗ്രസിന്റെ ബൈജു കൊല്ലംപറമ്പിലിനും മര്‍ദ്ദനമേറ്റു. മറുവശത്തുള്ളവരാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് ഇരുപക്ഷവും ആരോപിക്കുന്നു.


