വളാഞ്ചേരി സുബിറ ഫര്‍ഹത്ത് തിരോധാനം അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി പൊലീസ്. അന്വേഷണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി അഞ്ചംഗ പ്രത്യേക ഉദ്യോഗസ്ഥരെയും ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തി. തിരൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ വളാഞ്ചേരി സി.ഐ.ഷമീറാണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയെ കാണാതായിട്ട് ഇന്നേക്ക് 21 ദിവസം പിന്നിടുകയാണ്.
കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് ഊന്നല്‍ നല്‍കിയാണ് അന്വേഷണം പുരോഗിമിക്കുന്നത്. പ്രദേശത്തെ മൂന്ന് ടവറുകള്‍ കേന്ദ്രീകരിച്ചുള്ള ഫോണ്‍ രേഖകളാണ് പൊലീസ് പരിശോധിച്ച് വരുന്നത്.
പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ടവര്‍ ലെക്കേഷന്‍ വിട്ട് പെണ്‍കുട്ടി പോയിട്ടില്ലെന്ന പ്രാധമിക നിഗമനത്തിലാണ് പൊലീസ്. ഈ വഴിക്കുള്ള അന്വേഷണവും പുരോഗിമിക്കുകയാണ്. മലപ്പുറത്ത് നിന്നുള്ള സൈബര്‍ ടീമും പ്രദേശത്ത് പരിശോധന നടത്തി. പെണ്‍കുട്ടിയെ കാണാതായി 20 ദിവസം പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനാകാത്തത് അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.


