കണ്ണൂര്‍ ചാവശ്ശേരിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടയില്‍ യുഡിഎഫ് പ്രവര്ത്തകന് ഷോക്കേറ്റ് മരിച്ചു. എംഎസ്എഫ് ഇരിട്ടി മുന്‍സിപ്പല്‍ ട്രഷറര്‍ സിനാന് ആണ് മരിച്ചത്. 22 വയസായിരുന്നു. ശനിയാഴ്ച അര്‍ധരാത്രി 12.50 ഓടെയാണ് അപകടം.
പേരാവൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സണ്ണി ജോസഫിന്റെ പര്യടനത്തിന്റെ ഭാഗമായി കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു.


