നിയമ വിരുദ്ധമായ രീതിയില്‍ സര്‍ക്കാരിനെതിരെ വരുന്ന കേന്ദ്ര ഏജന്‍സികളെ ജുഡീഷ്യല്‍ വഴിയിലാണ് നേരിടുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കിഫ്ബിയെയും മറ്റും കേന്ദ്ര ഏജന്‍സികളെ വച്ച് തകര്‍ത്തു കളയാമെന്നാണ് കോണ്‍ഗ്രസും ബിജെപിയും കരുതുന്നത്. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന കിഫ്ബിക്കെതിരെ ഇവര്‍ എന്തുചെയ്യാനാണ്. യഥാര്‍ഥത്തില്‍ കിഫ്ബിക്കെതിരായല്ല ഈ നീക്കം. നാടിനെതിരായാണ്. ഇവിടെ ഒന്നും നടക്കരുതെന്നാണ് ഇവരുടെ ചിന്തയെന്ന് പിണറായിയുടെ വിമര്‍ശനം. ധര്‍മടം മണ്ഡലത്തില്‍ ബഹുജന കൂട്ടായ്മകളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ജനം പാഠം പഠിപ്പിക്കും. നുണകളുടെ പെരുമഴയാണ് തദ്ദേശ തെരഞ്ഞടുപ്പില്‍ ഉണ്ടായത്. കോണ്‍ഗ്രസും ബിജെപിയുമെല്ലാം ഒറ്റക്കെട്ടായിരുന്നു. ഇതിനായി കേരളത്തില്‍ മുന്നണി തന്നെ രൂപപ്പെട്ടിട്ടുണ്ട്.
ഇത്തരം നുണക്കഥകള്‍ കേട്ട് കൈവിടേണ്ടതല്ല എല്‍ഡിഎഫിനെ എന്നതായിരുന്നു ജനങ്ങളുടെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇവര്‍ വീണ്ടും വരുന്നുണ്ട്. ഇവിടെയും ജനങ്ങള്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും പിണറായി പറഞ്ഞു.


