എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതിയതായി തുടങ്ങുന്ന എ.സി. കഫെറ്റേരിയ നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. കരാര്‍ കാലയളവ് 2021 ഏപ്രില്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെ. മാസവാടക 50,000 രൂപയില്‍ കൂടുതല്‍ നല്കാന് തയാറുള്ളവരായിരിക്കണം. പ്രവര്‍ത്തി പരിചയമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും www.etenders.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ടെണ്ടറുകള്‍ അയക്കാം.
22 ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ടെണ്ടറുകള്‍ തുറക്കും. ടെണ്ടര്‍ രേഖകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 18.


