കൊച്ചി: കൊച്ചി തമ്മനത്ത് കോളേജ് യൂണിഫോമില്‍ മീന്‍ വിറ്റുകൊണ്ടിരുന്ന ഹനാനെ പൊലീസ് തടഞ്ഞു. ഇന്ന് വൈകിട്ട് മീന്‍ വില്‍ക്കാനെത്തിയപ്പോഴാണ് ഹനാനെ പൊലീസ് തടഞ്ഞത്. വഴിയോരത്ത് നടത്തുന്ന മീന്‍വില്‍പ്പന ഗതാഗതകുരുക്കിന് കാരണമാകുമെന്ന് പറഞ്ഞാണ് പൊലീസ് പെണ്‍കുട്ടിയുടെ മീന്‍വില്‍പ്പന തടഞ്ഞത്.
ഹനാന്റെ ദുതിത കഥയെ കല്ലെറിയല്ലെ…അവള് മീന്‍ വിറ്റങ്കിലും പഠിച്ചു ജീവിക്കട്ടെ..!
ഇതിന് പിന്നാലെ പെണ്‍കുട്ടി വീട്ടിലേക്ക് കയറി പോകുകയും പിന്നീട് മാധ്യമങ്ങളെ കാണുകയും ചെയ്തു.എന്റെ അക്കൗണ്ടിലേക്ക് പലരും സഹായിക്കാനായി പണം അയക്കുന്നുണ്ട്. എന്നാല്‍ തനിക്കത് വേണ്ട. ഇങ്ങനെ കിട്ടിയ ഒന്നര ലക്ഷത്തോളം രൂപ താന്‍ തിരിച്ച് നല്‍കുമെന്നും ദയവ് ചെയ്ത് ജോലി ചെയ്ത് ജീവിക്കാന്‍ തന്നെ അനുവദിക്കണെമന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു. തന്നെ ഇങ്ങനെ ടോര്‍ച്ചര്‍ ചെയ്യരുത്. താന്‍ ജോലി ചെയ്യുന്നത് ജീവിക്കാന്‍ വേണ്ടിയാണെന്നും പെണ്‍കുട്ടി പൊട്ടിക്കരഞ്ഞ് കൊണ്ട് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇവരെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


