കെഎസ്എഫ്ഇ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതാണ് ശരിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. വിജിലന്‍സ് റെയ്ഡ് മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ല. റെയ്ഡില്‍ ദുഷ്ടലാക്കില്ലെന്നും ജി സുധാകരന്. കെഎസ്എഫ്ഇയ്ക്ക് യാതൊന്നും സംഭവിക്കില്ലെന്നും വെളിച്ചപ്പാടുകളില്‍ വിശ്വാസമില്ലെന്നും മന്ത്രി പറഞ്ഞു. ലൈം ലൈറ്റില്‍ നില്ക്കാന് കുറേ ആളുകള്‍ ഇറങ്ങിയിരിക്കുന്നു. സരിത ഇപ്പോള്‍ എവിടെയെന്ന് അദ്ദേഹം ചോദിച്ചു. തങ്ങള്‍ ആരെയും പറ്റിച്ചിട്ടില്ല. ഭരണഘടനയില്‍ ആരെയും വിരട്ടാന്‍ അവകാശമില്ല. എല്ലാ പാര്‍ട്ടികളും സംശുദ്ധമാണെന്ന് അഭിപ്രായമില്ലെന്നും ജി സുധാകരന്.
ഇത്തരം അന്വേഷണങ്ങള്‍ എല്ലാ വകുപ്പിലുമുണ്ടെന്നും സാധാരണമാണെന്നും തന്റെ വകുപ്പിലും നടന്നുവെന്നും മന്ത്രി. മന്ത്രിമാരെ അത് ബാധിക്കില്ല. കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ട് പറക്കുന്നു എന്ന് കരുതി വിജിലന്‍സിനെ പിരിച്ച് വിടണോയെന്നും ജി സുധാകരന് ചോദിച്ചു. കെഎസ്എഫ്ഇയിലെ പരിശോധന പ്രതിപക്ഷത്തിന് ആയുധമായെന്ന മന്ത്രി തോമസ് ഐസക്കിന്റെ വാദത്തെയും മന്ത്രി ജി സുധാകരന് തളളി.
ഒടിഞ്ഞ വില്ലാണ് പ്രതിപക്ഷത്തിന്റെത് എന്നും ചില വിജിലന്‍സ് അന്വേഷണത്തിന് താന്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജി സുധാകരന് പാലാരിവട്ടം അഴിമതിക്കേസില്‍ അന്വേഷണം വിജിലന്‍സ്, മദ്രാസ് ഐഐടി, ട്രാഫിക് പൊലീസ് എന്നിവര്‍ക്ക് നല്‍കിയിരുന്നു. വിജിലന്‍സ് അന്വേഷിച്ചാലേ ശരിയാകൂവെന്നും മന്ത്രി.
മന്ത്രി തോമസ് ഐസക്കിന്റെ വാദങ്ങളെ മുഖ്യമന്ത്രി ഇന്നലെ തള്ളിപ്പറഞ്ഞിരുന്നു. തന്റേതടക്കമുള്ള വകുപ്പുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് പിണറായി ചൂണ്ടിക്കാട്ടിയിരുന്നു. അന്നൊന്നുമുണ്ടാകാത്ത പ്രതിഷേധം കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് കയറുമ്പോള്‍ ഉണ്ടാകേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.
അതിനിടെ, പരസ്യമായി വിജിലന്‍സ് നടപടിയെ വിമര്ശിച്ചതെന്തിനെന്ന് ഐസക്കും ആനത്തലവട്ടം ആനന്ദനും പാര്‍ട്ടിയില്‍ വിശദീകരിക്കേണ്ടി വരും. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ ഇനി പരസ്യവിമര്‍ശനത്തിന് ആരും തയ്യാറായേക്കില്ല.


