മുന്നാക്ക സംവരണത്തില്‍ പിഴവുകളുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സര്‍ക്കാര്‍ പറഞ്ഞതും നടപ്പാക്കിയതും തമ്മില്‍ വൈരുധ്യമുണ്ട്. യോജിച്ച പ്രക്ഷോഭം ആലോചനയ്ക്ക് ശേഷം മാത്രം. ആനുകൂല്യം മുന്നാക്കവിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് നല്കുന്നതില് തെറ്റില്ല. അത് അഞ്ചു ശതമാനം മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രശ്നങ്ങളും പിഴവുകളും ചൂണ്ടിക്കാട്ടി സര്‍ക്കാരിന് നിവേദനം നല്‍കുമെന്നും വെള്ളാപ്പള്ളി നടേശന് ആലപ്പുഴയില്‍ പറഞ്ഞു. സര്‍ക്കാര്‍ പറഞ്ഞതും നടപ്പിലാക്കുന്നതും തമ്മില്‍ പൊരുത്തക്കേടുണ്ട്. ആ പൊരുത്തക്കേട് എന്താണെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് നിവേദനം നല്‍കും. സര്‍ക്കാരിന് എവിടെയോ ഒരു തെറ്റുപറ്റിപ്പോയിട്ടുണ്ട്. ആ തെറ്റ് പരിഹരിക്കണം എന്ന ആവശ്യമാണ് ഉള്ളതെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
അതേസമയം, മുന്നാക്കസംവരണത്തിന് മുന്‍കാലപ്രാബല്യം ആവശ്യപ്പെട്ട് എന്‍.എസ്.എസ്. ജനുവരി മൂന്ന് മുതല്‍ പ്രാബല്യം വേണം, ജനുവരി മൂന്നുമുതലുളള നിയമനങ്ങള്‍ പുനഃക്രമീകരിക്കണം. ഇക്കാലയളവില്‍ മുന്നാക്കവിഭാഗങ്ങള്‍ക്ക് നഷ്ടമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കണമെന്നും എന്‍.എസ്.എസ്.


