മന്ത്രി കെ.ടി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗണ്മാന് പ്രജീഷിന്റെ ഫോണാണ് കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് എടപ്പാളിലെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഫോണ്‍ പിടിച്ചെടുത്തത്. ഫോണിലെ വിവരങ്ങള്‍ പരിശോധിക്കുകയാണ്.
നയതന്ത്ര ബാഗ് വഴി പാഴ്സല്‍ എത്തിച്ച കേസിലാണ് പ്രജീഷിന്റെ ഫോണ്‍ പിടിച്ചെടുത്തിരിക്കുന്നത്. പ്രജീഷിന്റെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ പ്രജീഷിന്റെ ഫോണില്‍ നിന്ന് വിളിച്ചതടക്കം ഉള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. റംസാന് കിറ്റ് വിതരണവുമായി ബന്ധപ്പെട്ട തുക ഇടപാടു സംബന്ധിച്ച ഫോണ്‍വിളി വിവാദങ്ങള്‍ അടക്കം നിലനില്‍ക്കെയാണ് കസ്റ്റംസ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്.


