പെരുമ്പാവൂര്‍: കേരളത്തിലെമ്പാടും കാറില്‍ കറങ്ങി നടന്നു അമ്പലങ്ങളുടെയും പള്ളികളുടെയും ഭണ്ഡാരം കുത്തി തുറന്നു മോഷണം നടത്തുന്ന രായമംഗലം വില്ലേജ് പുല്ലുവഴി കരയില്‍ തൊമ്പ്ര വീട്ടില്‍ മത്തായി മകന് 40 വയസ്സുള്ള അനില്‍ മത്തായി ആണ് പെരുമ്പാവൂര്‍ പോലീസ് ഇന്റെ പിടിയില്‍ ആയത്.
പെരുമ്പാവൂര്‍, കുറുപ്പംപടി, കോതമംഗലം, ആലുവ, അങ്കമാലി, തങ്കമണി, പാലാ സ്റ്റേഷനില്‍ മുന്‍പ് സമാന കേസ്സുകള്‍ ഉള്ള ആളും തങ്കമണി സ്റ്റേഷന് ലെ സമാനമായ കേസില്‍ 6 മാസത്തെ ജയില്‍ ശിക്ഷ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പൂര്‍ത്തിയാക്കി 18/07/20 ന് പുറത്ത് ഇറങ്ങിയ ആളുമാണ്. പ്രതിയെ റിമാന്‍ഡ് ചെയ്തു


