പാലാരിവട്ടം മേല്‍പ്പാലം കേസില്‍ കിറ്റ്കോയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍. സിവില്‍, ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കാന്‍ കിറ്റ്കോയും ആര്‍ഡിഎസും ഒത്തുകളിക്കുന്നു. ഭാര പരിശോധന വേണമെന്ന കിറ്റ്കോ വാദം ആര്‍ഡിഎസിനെ സഹായിക്കാനാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത മറുപടിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
സര്‍ക്കാരിന് വേണ്ടി പൊതുമരാമത്ത് സെക്രട്ടറിയാണ് സുപ്രീംകോടതിയില്‍ മറുപടി ഫയല്‍ ചെയ്തത്. ഭാരപരിശോധനയിലൂടെ എല്ലാം പരിഹരിക്കാം എന്ന കിറ്റ്കോ വാദം മറ്റ് താല്പര്യങ്ങള് വച്ചാണെന്ന് മറുപടിയില്‍ പറയുന്നു. ഭാരപരിശോധന നടത്തേണ്ടത് മേല്‍പ്പാലം കമ്മീഷന് ചെയ്ത ശേഷമല്ല. മേല്‍പ്പാലത്തിന്റെ സുരക്ഷാ ഉറപ്പാക്കാനുള്ള ഒരു വഴി മാത്രമാണ് ഭാരപരിശോധനയെന്നും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. ഭാരപരിശോധനയെ അനുകൂലിച്ച് കിറ്റ്കോ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് സര്‍ക്കാര്‍ വാദം.
ഭാര പരിശോധനയെ അനുകൂലിച്ച് കിറ്റ്കോ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. പാലാരിവട്ടം മേല്‍പാലം പണിയുന്നതിന്റെ കണ്‍സള്‍ട്ടന്‍സി കിറ്റ്കോയ്ക്ക് ആയിരുന്നു.


