മന്ത്രി കെ ടി ജലീലിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര പാഴ്സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ വെളിപ്പെടുത്തി. യുഎഇയില്‍ നിന്നുള്ള നയതന്ത്ര പാഴ്സലിന് ഇളവ് സര്‍ട്ടിഫിക്കറ്റ് തേടി 2019 മുതല്‍ കോണ്‍സുലേറ്റോ മറ്റേതെങ്കിലും ഉദ്യോഗസ്ഥരോ സമീപിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍. കസ്റ്റംസിനെ ഇക്കാര്യം അറിയിച്ചത് പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി സുനില്‍ കുമാറാണ്. പോസ്റ്റ് മുഖേനയും ഇ മെയില്‍ മുഖാന്തരവുമാണ് വിശദീകരണം. എന്‍ഐഎയ്ക്കും പ്രോട്ടോക്കോള്‍ ഓഫീസര്‍ ഉടന്‍ മറുപടി നല്‍കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് കൂടുതല്‍ പ്രതിരോധത്തിലാക്കിയാണ് ഈ മറുപടി പുറത്തായിരിക്കുന്നത്.
മതഗ്രന്ഥങ്ങള്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും വിതരണത്തിന് നല്‍കിയത് സംബന്ധിച്ചാണ് അന്വേഷണം. നയതന്ത്ര പാഴ്സലായാണ് മതഗ്രന്ഥങ്ങള്‍ എത്തിയതെന്നാണ് മന്ത്രി കെ.ടി ജലീല്‍ നേരത്തെ പറഞ്ഞത്. മതഗ്രന്ഥങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സി ആപ്റ്റിന്റെ വാഹനത്തില്‍ എടപ്പാളില്‍ കൊണ്ടുപോയതായും കെ.ടി ജലീല്‍ സമ്മതിച്ചിരുന്നു. സിഅപ്പ് റ്റ് എന്ന സ്ഥാപനം വഴിയാണ് മത ഗ്രന്ഥനങ്ങള്‍ വിതരണം ചെയ്തത്.
നയതന്ത്ര പാഴ്സലിന് അനുമതി നല്‍കുന്നത് പ്രോട്ടോക്കോള്‍ ഓഫീസറാണ്. പ്രോട്ടോക്കോള്‍ ഓഫീസറിന്റെ സമ്മത പത്രം നല്കിയാലാണ് പാഴ്സല്‍ വിട്ടുനല്‍കുക. വിട്ടുനല്‍കിയതിന് ശേഷം രേഖ പ്രോട്ടോകോള്‍ ഓഫീസറിന് തിരിച്ച് നല്‍കുകയും ചെയ്യുണമെന്നാണ് ചട്ടം. എന്നാല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റില്ലാതെ നയതന്ത്ര പാഴ്സലുകള്‍ക്ക് കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കില്ല. പ്രോടോകോള്‍ ഓഫീസര്‍ അനുമതി നല്‍കിയില്ലെങ്കില്‍ പിന്നെ എങ്ങനെ മതഗ്രന്ഥങ്ങള്‍ എത്തി എന്ന ചോദ്യമാണ് ഉയരുന്നത്.
കസ്റ്റംസിന് പുറമെ എന്‍ഐഎയും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണം കടത്തിയോ എന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്.


