കോഴിക്കോട്: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ വനത്തിനകത്ത് ഉരുൾപൊട്ടി. കോടഞ്ചേരി ചെമ്പുകടവിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. വയനാട് വൈത്തിരിയില്‍ കനത്ത മഴ തുടര്‍ന്നതോടെ നിലമ്പൂർ ചാലിയാർ പുഴയിലും മലവെള്ളപാച്ചിൽ ഉണ്ടായി. പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. ചാലിയാർ കരകവിഞ്ഞതോടെ വെള്ളായിക്കോട്, പുറ്റേക്കടവ് എന്നിവടങ്ങളിൽ വെള്ളം കയറി. മലയോരപ്രദേശങ്ങളിൽ വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ജില്ലയിലെ ചില ജലാശയങ്ങളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
Home Flood വടക്കൻ കേരളത്തിൽ കനത്തമഴ; കോഴിക്കോട്ട് ഉരുൾപൊട്ടി; ചാലിയാറിൽ മലവെള്ളപ്പാച്ചിൽ