സംസ്ഥാനത്ത് ഒരാള്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു (82) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച് 10.30 ഓടെയായിരുന്നു അന്ത്യം 29-നാണ് കോയാമുവിനെ ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് പ്ലാസ്മ തെറാപ്പിക്കും കോയാമുവിനെ വിധേയനാക്കിയിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ നില കൂടുതല്‍ വഷളായി. ഭാര്യയും മക്കളും ഉള്‍പ്പടെ കോയാമുവിന്റെ കുടുംബത്തിലെ പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, വെള്ളിയാഴ്ച മരിച്ച രണ്ടു പേര്‍ക്ക്കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി കോരന് (80) സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്സി (80) എന്നിവര്‍ക്കാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് നാല് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

