എം. ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ യുവമോര്‍ച്ച പ്രതിഷേധം. കസ്റ്റംസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് യുവമോര്‍ച്ച പ്രതിഷേധം സംഘടിപ്പിക്കുന്നത്. അഞ്ച് പ്രവര് ത്തകരടങ്ങുന്ന സംഘം ഫ്ലാറ്റിന്റെ കോംപൗണ്ടില്‍ കടന്ന് മുന്‍വശത്തെ ചില്ലു വാതില്‍ അടിച്ചു തകര്‍ക്കുകയും ഫ്ളാറ്റ് കവാടത്തില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തു. പ്രതിഷേധത്തെ കുറിച്ച് പൊലീസിന് സൂചനയൊന്നും ഉണ്ടായിരുന്നില്ല. കസ്റ്റംസ് റെയ്ഡില്‍ ഇയാളുടെ ഫ്ളാറ്റില്‍
നിന്ന് തെളിവുകളൊന്നും കിട്ടിയില്ല. ഫ്ളാറ്റിലെ സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

