കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെ ഇലക്ട്രീഷ്യന്, ഡ്രൈവര്‍, പൈലറ്റ് വാഹനത്തിലെ ജീവനക്കാരന് എന്നിവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനാലാണ് അദ്ദേഹവും ക്വാറന്റീനില്‍ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ആരോഗ്യം തൃപ്തികരമാണ്. എങ്കിലും ക്വാറന്റീനില്‍ പോകാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നെന്ന് പൊളിറ്റിക്കല്‍ സെക്രട്ടറി എം പി രേണുകാചാര്യ പറഞ്ഞു. താന്‍ ആരോഗ്യവാനാണെന്നും താമസ സ്ഥലത്ത് തുടര്‍ന്നും ജോലിയില്‍ മുഴുകുമെന്നും യെദ്യൂരപ്പ ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി യോഗങ്ങളും നിര്‍ദ്ദേശങ്ങള്‍ നല്‍കും.

