വിമാന കമ്പനികള്‍ക്ക് ആഭ്യന്തര സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ആഭ്യന്തര വിമാന സര്‍വീസുകളുടെ എണ്ണം 33 ശതമാനത്തില്‍ നിന്ന് 45 ശതമാനമായി ഉയര്‍ത്തുന്നതിനാണ് അനുമതി.
വ്യോമയാന മന്ത്രാലയം വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ആഭ്യന്തര വിമാന സര്‍വീസ് മെയ് 25 മുതലാണ് പുനരാരംഭിച്ചത്.
ഒരു മാസത്തിനുള്ളില്‍ രാജ്യത്തുടനീളം 21,316 വിമാന സര്‍വീസുകളാണ് നടത്തിയതെന്നും ഇതില്‍ 18,92,581 യാത്രക്കാര്‍ സഞ്ചരിച്ചെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.


