മൂവാറ്റുപുഴ: നവീകരണം പൂര്‍ത്തിയായ എവറസ്റ്റ് ജംഗ്ഷന്-കാവുംങ്കര മാര്‍ക്കറ്റ് ബസ്റ്റാന്റ് റോഡിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് അധ്യക്ഷത വഹിച്ചു. വൈസ്ചെയര്‍മാന്‍ പി.കെ.ബാബുരാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം.എ.സഹീര്‍, ഉമാമത്ത് സലീം, സി.എം.സീതി, കൗണ്‍സിലര്‍മാരായ ഷൈല അബ്ദുള്ള, പി.വൈ.നൂറുദ്ദീന്‍, മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍ വിവിധകക്ഷിനേതാക്കളായ വി.കെ.മണി, കെ.എ.സനീര്‍, ജലീല്‍ ഇടപ്പിള്ളി, അബ്ദുല്‍ഖാദര്‍ എന്നിവര്‍ സംമ്പന്ധിച്ചു.
റോഡിന്റെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഒരു കോടി രൂപയാണ് അനുവദിച്ചത്. ബിഎം ബിസി നിലവാരത്തിലാണ് റോഡ് ടാര്ചെയ്യ്തത്. റോഡിന്റെ ഇരുവശങ്ങളിലേയും ഓടകളും ഇതോടൊപ്പം നവീകരിച്ചു. കോതമംഗലം-മൂവാറ്റുപുഴ റോഡിലെ എവറസ്റ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കാവുംങ്കര മാര്‍ക്കറ്റ് ബസ്റ്റാന്റ് വരെയുള്ള ഭാഗവും മാര്‍ക്കറ്റ് ബസ്റ്റാന്റില്‍ നിന്നും ആരംഭിച്ച് ചന്തക്കടവ് റോഡും മാര്‍ക്കറ്റ് ബസ്റ്റാന്റില്‍ നിന്നും ആരംഭിച്ച് കോതമംഗലം റോഡില്‍ അവസാനിക്കുന്ന സെന്‍ട്രല്‍ ജുമാമസ്ജിദ് റോഡും ഇതോടൊപ്പം നവീകരിച്ചു. മൂവാറ്റുപുഴയിലെ അതിപുരാതന റോഡുകളിലൊന്നാണിത്. റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.


