പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തിന്റെ മുന്നോടിയായി ഫല വൃക്ഷതൈകള്‍ വിതരണം ചെയ്തു. യുണൈറ്റഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് ഇന്ന് 11 മണിക്ക് വൃക്ഷതൈ വിതരണം നടന്നത്. ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ലൈബ്രറി പ്രസിഡന്റ് സകീര്‍ ഹുസൈന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി ജനറല്‍ സെക്രട്ടറി ഷാഫി മുതിരകലയില് സ്വാഗതം ആശംസിച്ചു. പായിപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ഇബ്രാഹിം വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് പി എം ഷാന്‍ പ്ലാക്കുടി, ലൈബ്രറി ജോയിന്‍ സെക്രട്ടറി നൗഫല്‍ പി എം, സിറാജ് പ്ലാക്കുടി, സിദ്ധീഖ് എം എസ്, അല്‍ത്താഫ് നാസ്സര്‍, സാലിഹ് പ്ലാക്കുടി, ജാസിര്‍ എ എ എന്നിവര്‍ സംസാരിച്ചു.

