സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവല്ല സ്വദേശി ജോഷി മാത്യു ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.
മെയ് 11നാണ് ജോഷി അബുദാബിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയത്. അദ്ദേഹത്തിന് പ്രമേഹ രോഗമുണ്ടായിരുന്നു. നാട്ടിൽ വന്നതിന് ശേഷം പത്തനംതിട്ടയിലെ ക്വാറന്റീൻ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. മെയ് 18ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാൽ പ്രമേഹ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെയ് 25ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവെച്ച് ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ രണ്ടു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.


