പത്തനംതിട്ടയില്‍ വീണ്ടും കടുവായിറങ്ങി. കഴിഞ്ഞ ദിവസം ഇടുക്കി സ്വദേശിയായ തൊഴിലാളിയെ കടുവ കൊന്നിരുന്നു. ഈ സംഭവത്തിന് ശേഷം പ്രദേശത്ത് വന്‍ ജാഗ്രതയാണ് പുലര്‍ത്തിയത്. പത്തനതിട്ട പേഴുംപാറയില്‍ വനംവകുപ്പ് ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിലാണ് കടുവയെ കണ്ടത്. കടുവയെ ഉടന്‍ തന്നെ പിടികൂടാനാകുമെന്ന് വനംവകുപ്പ പറഞ്ഞു. പേഴുംപാറയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും വനം വകുപ്പ് പറഞ്ഞു.