മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുവാറ്റുപുഴ സർവ്വീസ് സഹകരണ ബാങ്ക് 4 ലക്ഷം രൂപ നൽകി. ബാങ്കിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മുഹമ്മദ് പനയ്ക്കൽ മുവാറ്റുപുഴ അസിസ്റ്റൻറ് രജിസ്ട്രാർ വിജയകുമാറിനാണ് തുക കൈമാറിയത്. കോവിഡ് 19ന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബാങ്കിന്റെ നേതൃത്വത്തിൽ നേരത്തെ ദിവസവും 500 പേർക്ക് ഭക്ഷണം നൽകുന്ന കമ്മ്യൂണിറ്റി കിച്ചൺ നടത്തിയിരുന്നു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ സലിം പാലം, അനസ് പി പി, സെക്രട്ടറി സുധീർ കെ എന്നിവർ സംബന്ധിച്ചു
Home LOCALErnakulam മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുവാറ്റുപുഴ സർവ്വീസ് സഹകരണ ബാങ്ക് 4 ലക്ഷം രൂപ നൽകി.

