സിഡ്നി: കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ശക്തമായ നിയന്ത്രണങ്ങളുമായി ഓസ്ട്രേലിയ. ശവസംസ്കാര ചടങ്ങുകളില്‍ 10 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ അറിയിച്ചു. വിവാഹ ചടങ്ങുകളില്‍ അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. കോവിഡിനെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും സ്കോട്ട് മോറിസണ്‍ പറഞ്ഞു. രാജ്യത്തെ നിരവധി സന്ദര്‍ശക കേന്ദ്രങ്ങള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ദിവസം തോറും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 427 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.