ഇസ്ലാമാബാദ്: അയല്‍രാജ്യമായ പാക്കിസ്ഥാനിലും കൊറോണ ബാധിച്ച് മരണം. അടുത്തിടെ ഇറാനില്‍നിന്നുവന്ന ഹഫീസാബാദ് സ്വദേശിയാണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ലാഹോറിലെ മയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇദ്ദേഹത്തെ രക്ഷിക്കാനായില്ല. പാക്കിസ്ഥാനില്‍ ഇതുവരെ 189 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. സിന്ധ് പ്രവിശ്യയിലാണ് ഏ റ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചത്.
സിന്ധില്‍ ഇതുവരെ 150 പേരുടെ കൊറോണ ഫലമാണ് പോസിറ്റീവായത്. ഇവരില്‍ 119 പേരും ഇറാന് അതിര്‍ത്തിയിലുള്ള തഫ്താനില്‍ നിന്ന് സുക്കൂറില്‍ എത്തിയവരാണെന്ന് പ്രവിശ്യാ വക്താവ് മുര്‍ത്തസാ വഹാബ് പറഞ്ഞു. പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നേതൃത്വത്തില്‍ ദേശീയ ഏകോപന സമിതി യോഗം ചേ ര്‍ന്ന് വൈറസ് പടരുന്നത് തടയാന്‍ പ്രവിശ്യാ അധികൃതര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും വിലയിരുത്തിയിരുന്നു.


