കൊച്ചി: വിദേശത്തുനിന്നെത്തിയ പത്തുപേര്‍ മൂവാറ്റുപുഴയില്‍ കൊറോണ നിരീക്ഷണത്തില്‍. ഇതടക്കം ജില്ലയില്‍ 198 പേരാണ് നിരീക്ഷണത്തിലുള്ളത്. കളമശ്ശേരി മെഡിക്കല്‍കോളേജില്‍ 17 പേരും വീടുകളില്‍ 187 പേരും നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തിലുള്ളവരോട് നാല് ആഴ്ചത്തേക്ക് വീട്ടില്‍നിന്ന് പുറത്ത് ഇറങ്ങരുതെന്ന് ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശം.
ജില്ലയില്‍ 198 പേര് നിരീക്ഷണത്തിലുണ്ടെന്നും ഐസൊലേഷന്‍ സംവിധാനമുള്ള കളമശ്ശേരി മെഡിക്കല്‍കോളേജില്‍ 17 പേരും വീടുകളില്‍ 187 പേരും നിരീക്ഷണത്തിലാണന്നും ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു. രണ്ട് കുട്ടികളടക്കം പത്ത് പേരോണ് മൂവാറ്റുപുഴയില്‍ കൊറോണ നിരീക്ഷണത്തിലുള്ളതെന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. വീടുളിലുള്ള ഇവരെ നിരന്തരമായി ജനറല്‍ ആശുപത്രി ആരോഗ്യ വിഭാഗം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സൂപ്രണ്ട് പറഞ്ഞു. ജില്ലയില്‍ കളമശ്ശേരി മെഡിക്കല്‍കോളേജില്‍ നിലവില്‍ ഐസൊലേഷന്‍ സംവിധാനമുണ്ട്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരെ അങ്ങോട്ട് മാറ്റാനാണ് മുന്‍ തീരുമാനം.
എറണാകുളം കണ്ട്രോള് ഓഫീസ് 0484-2368802


