ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയില്‍ വെടിവയ്പു നടത്തിയ കൗമാരക്കാരന് മഹാത്മാഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സയെ പോലെ യഥാര്‍ഥ ദേശീയവാദിയാണെന്നു ഹിന്ദു മഹാസഭ. ഹിന്ദു മഹാസഭ ദേശീയ വക്താവ് അശോക് പാണ്ഡെയാണ് ഇത്തരത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്.
നാഥുറാം ഗോഡ്സയെ ഞങ്ങള്‍ ആദരിക്കുന്നു. ദേശദ്രോഹികളെ തടയാനും ഭീകരവാദം അവസാനിപ്പിക്കാനും ആരെങ്കിലും ആയുധമെടുക്കുന്നുണ്ടെങ്കില്‍ അവര്‍ ഹിന്ദു മഹാസഭയ്ക്കും ആദരണീയരാണ്. ഇന്നലെ ഒരു തോക്കുധാരി അതു ചെയ്തിരിക്കുന്നു. ഞങ്ങള്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യ തരാമെന്നാണ് അയാള്‍ പറഞ്ഞത്. ഇതില്‍ കൂടുതല്‍ എന്തു തെളിവാണു വേണ്ടത്?- പാണ്ഡെ ചോദിച്ചു. അഖില ഭാരതീയ ഹിന്ദു മഹാസഭ പ്രതിനിധികള്‍ വെടിവയ്പ് നടത്തിയ ആളെ സന്ദര്‍ശിച്ച് അനുമോദിക്കുമെന്നും അയാള്‍ക്കു വേണ്ട എല്ലാ നിയമസഹായങ്ങളും നല്‍കുമെന്നും പാണ്ഡെ കൂട്ടിച്ചേര്‍ത്തു.


