തിരുവനന്തപുരം: ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിന്റെ അന്തസും, മഹത്വവും ഇല്ലാതാക്കി രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവിശ്യപ്പെട്ടു.
കഴിഞ്ഞ നൂറ്റിയമ്പതോളം വര്‍ഷങ്ങളായി ഉന്നതമായ മൂല്യങ്ങളില്‍ അധിഷ്ഠിതമായാണ് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് നിലകൊള്ളുന്നത്. അതിനെ രാഷ്ട്രീയവല്‍ക്കരിച്ച് കൊണ്ട് തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമം അത്യന്തം അപകടകരമാണ്.കാലാകാലങ്ങളായി യു പി എസ് സി നടത്തുന്ന എഴുത്തു പരീക്ഷയിലും, അഭിമുഖത്തിലും ഉന്നത വിജയം നേടുന്നവരെ അവര്‍ നേടിയ റാങ്കിന്റെ അടിസ്ഥാനത്തില്‍ വിവിധ കേഡറുകളിലേക്ക് നിയമിക്കുന്ന രീതിയാണ് നിലവിലുള്ളത്. അതിന് ശേഷമാണ് ഉദ്യേഗാര്ത്ഥികള്ക്കുള്ള ഫൗണ്ടേഷന് കോഴ്സുകള്‍ നടത്തുന്നത്.
എന്നാല്‍ ഫൗണ്ടേഷന് കോഴ്സുകഴിഞ്ഞതിന് ശേഷം അതിലെ മികവ് അനുസരിച്ച് കേഡര്‍ അനുവദിച്ചാല്‍ മതിയെന്ന പുതിയ നിര്‍ദേശം തങ്ങള്‍ക്ക് താല്പര്യമുള്ളവര്ക്ക് അവര്‍ക്കിഷ്ടമുള്ള കേഡര്‍ നല്‍കാനുള്ള തന്ത്രമാണ്. സിവില്‍ സര്‍വ്വീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ഈ നീക്കം മോദി സര്‍ക്കാര്‍ നടത്തുന്നത്. ഇതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പിന്തിരിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.