ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസ്സിന്റെ ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കര്‍ണാടക വിധാന്‍ സൗധയില്‍ നടന്ന ആവേശകരമായ ചടങ്ങ് ബിജെപി വിരുദ്ധകൂട്ടായ്മയായി മാറി.
യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബി.എസ്.പി അധ്യക്ഷ മായാവതി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ആര്.ജെ.ഡി നേതാവ് തേജശ്വി യാദവ്, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, സി.പി.എം ദേശീയ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം ചെയ്യൂരി, എന്‍.സി.പി തലവന്‍ ശരദ് പവാര്‍,മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി,
കേരള മുഖ്യമന്ത്രി പിണറായി വിജയന്, മാത്യു ടി തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം, ബി.ജെ.പി നേതാക്കളാരും ചടങ്ങില്‍ പങ്കെടുത്തില്ല.
34 മന്ത്രിമാരില്‍ 22 കോണ്‍ഗ്രസ് മന്ത്രിമാരും മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാര്‍ ജനതാദളിനും വീതംവെച്ചു. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29ന് വിശ്വാസവോട്ടെടുപ്പിനു ശേഷം നടത്താനുമാണ് തീരുമാനം. ബാക്കിയുള്ള മന്ത്രിമാരെയും വകുപ്പുകളും വൈകാതെ ചേരുന്ന കോഓഡിനേഷന്‍ കമ്മിറ്റിയോഗത്തില്‍ തീരുമാനിക്കും.ബിജെപിയുടെ പ്രതിഷേധ പരിപാടികള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിരുന്നത്.


